മുംബൈ: സംഗീത സംവിധായകനും സന്തൂർ വിദഗ്ധനുമായ പണ്ഡിറ്റ് ശിവ്കുമാർ ശർമ (84) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിൽവച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
ജമ്മു കാഷ്മീരിൽ നിന്നുള്ള സന്തൂർ എന്ന അധികമാർക്കും അറിയാതിരുന്ന വാദ്യോപകരണത്തെ ക്ലാസിക് എന്ന വിശേഷണത്തിലേക്കെത്തിച്ചത് ശിവ്കുമാർ ശർമയായിരുന്നു.
സിൽസില, ചാന്ദ്നി ഉൾപ്പെടെ ഒട്ടേറെ സിനിമകൾക്ക് സംഗീതമൊരുക്കിയിട്ടുണ്ട്. 1991ൽ പത്മശ്രീ, 2001ൽ പത്മഭൂഷൺ ബഹുമതിൽ നൽകി രാജ്യം ആദരിച്ചിരിന്നു.