തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളത്തിലും നിരവധി ആരാധകരുള്ള താരം കൂടിയാണ് നമിത. സോഷ്യൽ മീഡിയയിൽ സജീവമായ താരം നിറവയറിൽ ഗ്ലാമറസ് ലുക്കിലുള്ള തന്റെ ചിത്രങ്ങൾ ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ്.
‘മാതൃത്വം, എന്റെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുകയാണ്. ഞാൻ ആകെ മാറിക്കഴിഞ്ഞു. ആ മാറ്റം എന്നിൽ പ്രകടമാണ്. നിന്നെയായിരുന്നു എനിക്ക് വേണ്ടത്. നിനയ്ക്കു വേണ്ടി ഒരുപാട് പ്രാർഥിച്ചു. എനിക്കിപ്പോൾ നിന്നെ അറിയാം‘, എന്നാണ് ചിത്രങ്ങളോടൊപ്പം നമിത കുറിച്ചത്. ഇതാദ്യമായാണ് താൻ ഗർഭിണി ആണെന്ന കാര്യം നമിത ആരാധകരുമായി പങ്കുവയ്ക്കുന്നത്.
2017ൽ ആയിരുന്നു നമിതയും നിർമാതാവ് വീരേന്ദ്ര ചൗധരിയും തമ്മിലുള്ള വിവാഹം. വിവാഹ ശേഷം നമിത സിനിമയിൽ നിന്നും വിട്ടു നിന്നിരുന്നു. മോഹൻലാലിന്റെ പുലിമുരുകനിലൂടെ മൂന്നുവർഷങ്ങൾക്ക് ശേഷം നമിത രണ്ടാംവരവ് നടത്തി. പൊട്ട് എന്ന തമിഴ് ചിത്രമാണ് നമിതയുടേതായി ഇറങ്ങാനുള്ള പുതിയ പ്രോജക്ട്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FNamithaOffl%2Fposts%2F3221318618127280&show_text=true&width=500
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FNamithaOffl%2Fposts%2F3221329161459559&show_text=true&width=500