മഞ്ജു വാര്യരും സൗബിൻ ഷാഹിറും ഒന്നിക്കുന്ന വെള്ളരി പട്ടണത്തിന്റെ ടീസർ പുറത്തിറക്കി. നര്‍മ നിമിഷങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് ‘വെള്ളരിപട്ടണ’ത്തിന്‍റെ ഒഫീഷ്യൽ ടീസര്‍ പുറത്തിറങ്ങി.മഞ്ജുവാര്യരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. മഞ്ജുവിനെയും സൗബിനെയും കൂടാതെ കൃഷ്ണശങ്കറും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.മഞ്ജു വാര്യരും സൗബിൻ ഷാഹിറും ചിത്രത്തിൽ സഹോദരങ്ങളായാണ് അഭിനയിക്കുന്നത്.
ടീസറിൽ, മഞ്ജു വാര്യർ ചില അടിസ്ഥാന ഹിന്ദി വ്യാകരണ പാഠങ്ങൾ പഠിക്കുന്നതായി കാണാം.’ഇന്ത്യന്‍ രാഷ്ട്രീയം തിളച്ചു തുളുമ്പുമ്പോള്‍ ഒരു പണിയുമെടുക്കാതെ എങ്ങനെ ഇവിടെ ഇരിക്കാന്‍ പറ്റുന്നു’ എന്ന ചോദ്യവുമായി വീട്ടിലേക്ക് കയറി വരുന്ന സൗബിന്‍ ഷാഹിറിന്‍റെ തുടര്‍ന്നുള്ള ഭീഷണിക്കുള്ള മറുപടിയായി മഞ്ജുവാര്യരുടെ ചോദ്യം: ‘എന്തോ…പണയും….’ ഉടന്‍ സൗബിന്‍: ‘പണയുമ്പോ കണ്ടോ…’ഇങ്ങനെ നര്‍മത്തിന് ഏറെ പ്രധാന്യമുള്ള ഹൃദ്യമായ കുടുംബപശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നതിന്റെ സൂചന നല്കുന്നതാണ് ടീസര്‍.
മഹേഷ് വെട്ടിയാർ ആണ് വെള്ളരി പട്ടണത്തിന്റെ സംവിധാനം. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണ, സംവിധായകൻ മഹേഷ് വെട്ടിയാർ എന്നിവർ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. മഞ്ജുവാര്യര്‍ക്കും സൗബിന്‍ ഷാഹിറിനും പുറമേ സലിംകുമാര്‍,സുരേഷ്‌കൃഷ്ണ,കൃഷ്ണശങ്കര്‍,ശബരീഷ് വര്‍മ,അഭിരാമി ഭാര്‍ഗവന്‍,കോട്ടയം രമേശ്,മാലപാര്‍വതി,വീണനായര്‍,പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ‘വെള്ളരിപട്ടണ’ത്തിലെ പ്രധാന അഭിനേതാക്കള്‍.