വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായിമാറിയ താരമാണ് സായ് പല്ലവി. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഏറെ ആരാധകരുള്ള നായികമാരിൽ ഒരാളാണ് സായ് പല്ലവി.ഇപ്പോഴിതാ തന്റെ 30-ാം ജന്മദിനത്തിൽ പുതിയ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് പ്രേഷകരുടെ പ്രിയ താരം സായ് പല്ലവി. ഒന്നിലധികം ഭാഷകളിൽ പ്രദർശനത്തിനൊരുങ്ങുന്ന ഗാർഗിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇൻസ്റ്റാഗ്രാമിലൂടെയാണ് സായ് പല്ലവി പങ്കുവച്ചിരിക്കുന്നത് . റിച്ചി ഫെയിം ഗൗതം രാമചന്ദ്രനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഈ ചിത്രത്തെക്കുറിച്ച് സംസാരിക്കാൻ താൻ ഏറെ നാളായി കാത്തിരിക്കുകയാണെന്ന് പല്ലവി പറഞ്ഞു.
“ഈ ചിത്രത്തെക്കുറിച്ച് സംസാരിക്കാൻ ഞാൻ മാസങ്ങൾ കാത്തിരുന്നു, ഒടുവിൽ!!! എന്റെ ജന്മദിനത്തിലാണ് ഇത് റിലീസ് ചെയ്യാൻ തീരുമാനിച്ചത്. നിങ്ങൾക്ക് സമർപ്പിക്കുന്നു,എന്നാണ് മേക്കിംഗ് വീഡിയോ പങ്കുവെച്ചുകൊണ്ട്, സായ് പല്ലവി എഴുതിയത്.നീതിക്കു വേണ്ടി പോരാടുന്ന ഒരു സ്ത്രീയെ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് ഗാർഗി. രവിചന്ദ്രൻ രാമചന്ദ്രൻ, ഐശ്വര്യ ലക്ഷ്മി, തോമസ് ജോർജ്, ഗൗതം രാമചന്ദ്രൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്.