തിരുവനന്തപുരം: എസ്.ജാനകിയുടെ ശബ്ദം അനുകരിച്ചു പാടുന്നതിലൂടെ പ്രശസ്‌തി നേടിയ ഗായകന്‍ കൊല്ലം ശരത് ( എസ്.ആര്‍ ശരത് ചന്ദ്രന്‍ നായര്‍ -52) അന്തരിച്ചു. ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കൊല്ലം കുരീപ്പുഴ മണലില്‍ ക്ഷേത്രത്തിനുസമീപം വയലഴകത്ത് വടക്കേത്തൊടിയില്‍ കുടുംബാംഗമാണ്. ബന്ധുവിന്റെ വിവാഹ വേദിയിൽ ചാന്തുപൊട്ടിലെ ‘ആഴക്കടലിന്റെ….’ എന്ന പാട്ടുപാടിക്കൊണ്ടിരിക്കെ പക്ഷാഘാതംവന്ന് തളര്‍ന്നു വീഴുകയായിരുന്നു.
തിരുവനന്തപുരം സരിഗയിലെ അറിയപ്പെടുന്ന ഗായകനായ ശരത് സ്ത്രീശബ്‌ദത്തില്‍ പാട്ടുപാടി ഗാനമേളവേദികളില്‍ വിസ്‌മയം തീര്‍ത്തിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട് അടക്കമുള്ള ഗാനമേളസംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് ശരത്തിന്റെ വലതുകൈ നഷ്ടപ്പെട്ടിരുന്നു.
അവിവാഹിതനാണ് ശരത്.