നടൻ മോഹൻലാല്‍ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് ജീത്തു ജോസഫിന്റെ സംവിധാനത്തിലുള്ള ‘ട്വല്‍ത്ത് മാൻ’. കെ ആര്‍ കൃഷ്‍ണകുമാറിന്റെ തിരക്കഥയിലാണ് ‘ട്വല്‍ത്ത്‍ മാൻ’ എത്തുക. ഒരു ത്രില്ലര്‍ ചിത്രം തന്നെയാകും ട്വല്‍ത്ത് മാനും.’ട്വല്‍ത്ത്‍ മാൻ’ എന്ന ചിത്രത്തിന്റെ ഒരു ക്യാരക്ടര്‍ പോസ്റ്റര്‍ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.
രാഹുല്‍ മാധവിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ‘സാം’ എന്ന ഒരു കഥാപാത്രമായിട്ടാണ് രാഹുല്‍ മാധവ് ‘ട്വല്‍ത്ത് മാനി’ല്‍ അഭിനയിക്കുക. ഡയറക്ട് ഒടിടി റിലീസായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ‘ട്വല്‍ത്ത്‍ മാൻ’ എന്ന ചിത്രം ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ 20നാണ് റിലീസ് ചെയ്യുക.