തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ 65 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി. 18 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു.
‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്ബയിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് 572 പരിശോധനകളാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 10 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 4 സാമ്ബിളുകള്‍ പരിശോധനയ്ക്കയച്ചുവെന്നും മന്ത്രി വ്യക്തമാക്കി.