കൊച്ചി: തൃക്കാക്കരയിൽ സിപിഎം പ്രവർത്തകയുടെ വീട് കത്തിച്ചു. ആശാ പ്രവർത്തകയായ മഞ്ജുവിന്റെ വീടാണ് കത്തിച്ചത്. അത്താണിയിൽ ശനിയാഴ്ച രാത്രി ഒന്നോടെയാണ് സംഭവം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയൽവാസിയുമായി തർക്കമുണ്ടായിരുന്നുവെന്നും വ്യക്തിവിരോധമാകാം സംഭവത്തിന് കാരണമെന്നും മഞ്ജു വ്യക്തമാക്കി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സിപിഎം പ്രതികരിച്ചു. സിപിഎം നേതാക്കൾ വീട് സന്ദർശിക്കുകയും ചെയ്തു.