സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ‘ജാക്ക് ആൻഡ് ജില്ലി’ന്റെ ലിറിക്കൽ വീഡിയോ പുറത്ത് വിട്ടു . ‘എങ്ങനൊക്കെ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് റാം സുരേന്ദറും ശ്രീ നന്ദയും ചേര്‍ന്നാണ്. ഹരിനാരായണന്റെ വരികള്‍ക്ക് റാം സുരേന്ദര്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ചിത്രത്തിലെ ഹിറ്റ് ഗാനമായ കിം കിം കിമ്മിന് ശേഷമെത്തുന്ന മറ്റൊരു ക്യൂട്ട് ഗാനമെന്നാണ് പ്രേക്ഷകർ പാട്ടിനെ കുറിച്ച് പറയുന്നത്.
മെയ് 20ന് ചിത്രം തിയറ്ററുകളിൽ എത്തും. സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സേതുലക്ഷ്മി, ഷായ്‌ലി കിഷന്‍, എസ്ഥേര്‍ അനില്‍ തുടങ്ങിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജോയ് മൂവി പ്രോഡക്ഷന്‍സാണ് ചിത്രം തിയേറ്ററുകളില്‍ വിതരണത്തിന് എത്തിക്കുന്നത്. രസകരമായ ഒരു ചിത്രം തന്നെയായിരിക്കും ജാക്ക് ആൻഡ് ജില്ലെന്ന് ഉറപ്പു നൽകുന്നതാണ് അടുത്തിടെ പുറങ്ങിയ ട്രെയിലർ നൽകുന്ന സൂചന. സന്തോഷ് ശിവൻ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്.