തിരുവനന്തപുരം : സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വ്യാപാര-വാണിജ്യ സ്ഥാപനങ്ങളുടെയും ലൈസന്‍സ് പിഴകൂടാതെ പുതുക്കുന്നതിനുള്ള കാലാവധി ആഗസ്ത് 31 വരെ ദീര്‍ഘിപ്പിച്ചു നല്‍കിയതായി തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ അറിയിച്ചു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നിലവിലിരുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നേരത്തെ ഏപ്രില്‍ 30വരെ കാലാവധി നീട്ടിനല്‍കിയിരുന്നു.
ഇതാണ് ഇപ്പോള്‍ നാല് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുന്നത്. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങിയവര്‍ കാലവധി ദീര്‍ഘിപ്പിക്കണമെന്നാവശ്യപ്പെട്ട് നിവേദനം സമര്‍പ്പിച്ചിരുന്നു.
ഈ ആവശ്യം പരിഗണിച്ചാണ് 2022 -23 വര്‍ഷത്തെ ലൈസന്‍സ് പിഴകൂടാതെ പുതുക്കുന്നതിനുള്ള കാലാവധി നീട്ടിനല്‍കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.