തുലാമാസ പൂജകള്ക്കായി ശബരിമല നട ഇന്നലെ തുറന്നു. ഇന്ന് ഉഷ പൂജയ്ക്ക് ശേഷം രാവിലെ ശബരിമല മേല്ശാന്തിയെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും. ശബരിമല സോപാനത്താണ് നറുക്കെടുപ്പ് നടക്കുക. ശബരിമല സ്പെഷ്യല് കമ്മീഷണര് ആര്. ജയകൃഷ്ണന്, ദേവസ്വം കമ്മീഷണര് ബി. സുനില്കുമാര് എന്നിവരുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പ്. ശേഷം മാളികപ്പുറം മേല്ശാന്തിയെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് മാളികപ്പുറം ക്ഷേത്രത്തില് നടക്കും.
പതിറ്റാണ്ടുകള്ക്ക് ശേഷം മഹാനവമി, വിജയദശമി ദിനങ്ങളില് ശബരിമല നട തുറക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ തുലാമാസ പൂജകള്ക്കുണ്ട്. തുലാമാസ പൂജകള് പൂര്ത്തിയാക്കി ഒക്ടോബര് 22ന് രാത്രി പത്തിന് നടയടക്കും. തുടര്ന്ന് അടുത്ത മാസം 17ന് മണ്ഡലകാലം ആരംഭിക്കും















