നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും തമ്മിലുള്ള വിവാഹം ജൂൺ 9ന് .തിരുപ്പതിയിൽ വച്ചാണ് വിവാഹം നടക്കുക. തമിഴ് മാധ്യമങ്ങൾ ആണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തിൽ പങ്കെടുക്കുക.ഇരുവരുടെയും സുഹൃത്തുക്കള്‍ക്കായുള്ള വിവാഹ റിസപ്ഷൻ മാലിദ്വീപിൽ വച്ചാകും നടത്തുക എന്നാണ് ലഭ്യമാകുന്ന വിവരം.എന്നാല്‍ വിവാഹവാര്‍ത്തയില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.
ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് നയൻതാര അറിയിച്ചിരുന്നു.ഏഴ് വർഷം നീണ്ട പ്രണയബന്ധത്തിനു ശേഷമാണ് ഇരുവരുടെയും വിവാഹം. ഇതിനിടയില്‍ പല തവണ ഇവരുടെ വിവാഹവാര്‍ത്ത പുറത്തുവന്നിരുന്നെങ്കിലും ഇരുവരും അതു നിഷേധിച്ചിരുന്നു. നാനും റൗഡിതാൻ സിനിമയുടെ സെറ്റിൽ വച്ചാണ് നയൻതാരയും വിഘ്നേശും പ്രണയത്തിലാകുന്നത്.വാലന്റൈൻസ് ഡേ, ഹോളി, ദീപാവലി, പിറന്നാൾ അങ്ങനെ എല്ലാ വേളകളിലും പിന്നീടു ഇരുവരും ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്.വിഘ്നേശിന്‍റെ തന്നെ കാത്തുവാക്കുല രണ്ടു കാതല്‍ എന്ന ചിത്രത്തിലാണ് നയന്‍സ് ഒടുവില്‍ വേഷമിട്ടത്.