എറണാകുളം: സിറോ മലബാര്‍ സഭ നേതൃത്വവും എറണാകുളം അങ്കമാലി അതിരൂപതയും തമ്മിലുള്ള ഭിന്നിപ്പ് തൃക്കാക്കര തെരഞ്ഞെടുപ്പിലേക്കും വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. എറണാകുളം അതിരൂപതയുടെ അഭിമാനമായ ലിസി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നതിനാല്‍ ജോ ജോസഫിനെ സഭയുടെ തലയില്‍ കെട്ടിവെക്കാമെന്ന് കരുതേണ്ടതില്ലെന്ന് അല്‍മായ മുന്നേറ്റം പ്രതികരിച്ചു. അതിരൂപയുടെയല്ല കര്‍ദിനാളിന്‍റെ സ്ഥാനാര്‍ഥിയാണ് ജോ ജോസഫെന്നാണ് അല്‍മായ മുന്നേറ്റം ഉയർത്തുന്ന ആരോപണം .
കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ രൂപപ്പെട്ട സിറോ മലബാര്‍ സഭയിലെ ഭിന്നിപ്പ് അതേപടി തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ കാര്യത്തിലും ആവര്‍ത്തിക്കുകയാണ്. ജോ ജോസഫ് സഭ തലവന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ നോമിനിയാണെന്ന ആരോപണം കര്‍ദിനാളിനെ എതിര്‍ക്കുന്ന വിശ്വാസികള്‍ ആവര്‍ത്തിച്ച് കൊണ്ടേയിരിക്കുന്നു.