ആലപ്പുഴ: മേയ് നാലിനു ചെങ്ങന്നൂരിനു സമീപം മുളക്കുഴയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലേക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. രണ്ടു കാർ യാത്രക്കാർ മരണപ്പെട്ട സംഭവത്തിൽ ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ചെങ്ങന്നൂർ മുളക്കുഴയിൽ വില്ലേജ് ഓഫിസിനു സമീപത്തായിരുന്നു അപകടം. പൂര്‍ണമായി തകര്‍ന്ന കാറില്‍ നിന്ന് ലോറി കെട്ടിവലിച്ച് ഭാഗങ്ങള്‍ ഇളക്കി മാറ്റിയാണ് യാത്രക്കാരെ പുറത്തെടുത്തത്. ചേര്‍ത്തല സ്വദേശികളായ വിഷ്ണുവും, ഷിനോജുമാണ് അപകടത്തില്‍ മരിച്ചത്.