വാട്ട്സ്ആപ്പില്‍ ഇനി മെസേജുകള്‍ക്ക് ഇമോജി ഉപയോഗിക്കാം. ഈ വാരം ആദ്യം ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രമുഖ മെസേജിങ് പ്ലാറ്റ്ഫോമുകളായ ടെലഗ്രാം, ഇന്‍സ്റ്റഗ്രാം, ഐമെസേജ് എന്നിവയില്‍ ഇതിനോടകം തന്നെ ഇത് ലഭ്യമാണ്.ആറ് ഇമോജി റിയാക്ഷനുകളാണ് വാട്ട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് മാറ്റാന്‍ സാധിക്കില്ല. പതിയെ കൂടുതല്‍ ഇമോജികള്‍ ലഭ്യമാക്കുമെന്ന് സക്കര്‍ബര്‍ഗ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലൈക്ക്, ലവ്, സര്‍പ്രൈസ്, ചിരി, സങ്കടം, നന്ദി എന്നിവയാണ് ആറ് ഇമോജികള്‍.
മറ്റ് ആപ്ലിക്കേഷനുകളുടേതിന് സമാനമാണ് വാട്ട്സ്ആപ്പ് ഇമോജികളുടേയും ഉപയോഗം. സന്ദേശത്തില്‍ ലോങ് പ്രെസ് ചെയ്താല്‍ ഇമോജികള്‍ ലഭിക്കും. ടെക്സ്റ്റ് മെസേജുകള്‍, ചിത്രങ്ങള്‍, വിഡിയോകള്‍ എന്നിവയില്‍ ലോങ് പ്രെസ് ചെയ്യാന്‍ സാധിക്കും.ലോങ് പ്രെസ് ചെയ്തു കഴിഞ്ഞാല്‍ റിയാക്ഷന്‍ ഇമോജികള്‍ പോപ് അപ് ചെയ്തു വരും. നിങ്ങള്‍ വേണ്ടത് തിരഞ്ഞെടുത്താല്‍ മതിയാകും. ലഭിക്കുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് വാട്ട്സ്ആപ്പ് സ്റ്റിക്കറുകളും ജിഐഎഫുകളും അവതരിപ്പിച്ചേക്കും.