തിരുവനന്തപുരം: എഡിജിപി എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് സ്ഥലംമാറ്റിയത് ചോദ്യംചെയ്ത് ഹൈക്കോടതിയിൽ ഹർജി.
സംവിധായകൻ ബൈജു കൊട്ടാരക്കരയാണ് ശ്രീജിത്തിനെ നീക്കിയത് അന്വേഷണം അട്ടിമറിക്കാനാണെന്ന് ചൂണ്ടികാട്ടി ഹർജി നൽകിയത്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. സ്ഥലംമാറ്റനടപടി നിയമപരമായി നിലനിൽക്കില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
സംവിധായകൻ ബൈജു കൊട്ടാരക്കരയുടെ ഹർജിയിൽ എതിർ കക്ഷികൾക്ക് നോട്ടീസയച്ചിട്ടുണ്ട്.
അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണം ശക്തമായി മുന്നോട്ടുപോകുമെന്നും തന്റെ സ്ഥലംമാറ്റത്തെച്ചൊല്ലിയുളള വിവാദം അനാവശ്യമാണെന്ന് എ.ഡി.ജി.പി എസ്. ശ്രീജിത്ത് നേരത്തേ പ്രതികരിച്ചിരുന്നു. അന്വേഷണസംഘം മാറിയിട്ടില്ല, ഒരാള്‍ മാറിയതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്നും എസ്. ശ്രീജിത്ത് വ്യക്തമാക്കിയിരുന്നു.

















