നടൻ ധർമ്മജൻ ബോൾഗാട്ടിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. മൂവാറ്റുപുഴ സ്വദേശി അസീസിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ധർമ്മജൻ ബോൾഗാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലേയ്ക്ക് 43 ലക്ഷം രൂപ നിക്ഷേപിച്ചെന്നും ഈ സ്ഥാപനത്തിന്റെ പ്രവർത്തനമൊന്നും നടത്താതെ തന്നെ കബളിപ്പിക്കുകയാണെന്നുമാണ് അസീസ് നൽകിയ പരാതിയിൽ പറയുന്നത്.
ധര്‍മജന്റെ ഉടമസ്ഥതയിലുള്ള ധര്‍മൂസ് ഫിഷ് ഹബ്ബ് സംസ്ഥാനത്തുടനീളം ഫ്രാഞ്ചൈസി കൊടുത്തിരുന്നു. അതില്‍ കോതമംഗലത്തെ ഫ്രാഞ്ചൈസി നല്‍കാമെന്ന് ധര്‍മജനും പത്ത് പ്രതികളും തന്നോട് പറഞ്ഞിരുന്നു. ഇതനുസരിച്ച് പലപ്പോഴായി തന്നില്‍ നിന്നും 43 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്.പണം വാങ്ങിയ ശേഷം മീന്‍ തനിക്ക് വില്‍പ്പനയ്ക്കായി എത്തിക്കേണ്ടതായിരുന്നു. 2019 നവംബര്‍ 16 നാണ് കോതമംഗലത്ത് ഫ്രാഞ്ചൈസി തുടങ്ങിയത്. എന്നാല്‍ 2020 മാര്‍ച്ച് മാസത്തോടെ തന്നെ ഇവര്‍ മത്സ്യ വിതരണം നിര്‍ത്തി. ഇതോടെ തന്റെ പണം പൂര്‍ണമായും നഷ്ടപ്പെട്ടെന്ന് പരാതിക്കാരന്‍ പറയുന്നു. തന്നോട് വാങ്ങിയ പണം തിരികെ തന്നില്ല. ഇതിലൂടെ വിശ്വാസ വഞ്ചനയാണ് ധര്‍മജന്‍ കാണിച്ചതെന്നും കേസെടുക്കണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം.
ധർമ്മജൻ ഉൾപ്പെടെ 11 പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്. വാരാപ്പുഴ വലിയപറമ്പിൽ ധർമ്മജൻ ബോൾഗാട്ടി ,മുളവുകാട് സ്വദേശികളായ പള്ളത്തു പറമ്പിൽ കിഷോർ കുമാർ,താജ് കടേപ്പറമ്പിൽ, ലിജേഷ്, ഷിജിൽ, ജോസ്, ഗ്രാൻഡി, ഫിജോൾ, ജയൻ, നിബിൻ,ഫെബിൻ എന്നിവർക്കെതിരെ പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു.