തിരുവനന്തപുരം: തമ്പാനൂരില്‍ പോലീസ് ഉദ്യോഗസ്ഥന് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി . നെയ്യാറ്റിന്‍കര സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥന് എസ്.ജെ. സജിയാണ് മരിച്ചത്. തമ്പാനൂരിലെ സ്വകാര്യ ഹോട്ടലില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
രണ്ട് ദിവസമായി സജിയെ കാണാനില്ലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് സജി ഹോട്ടലില്‍ മുറി എടുത്തത്. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയോടെ സജിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അതേസമയം, മേലുദ്യോഗസ്ഥരുടെ പീഡനം മൂലമാണ് സജി മരിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.