കണ്ണൂർ: കണ്ണൂരിൽ ഹോട്ടൽ പൊളിച്ചു മാറ്റിയതിനെതിരെ നടക്കുന്ന സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ മേയറുടെ ഉടുമുണ്ടു വലിച്ചഴിക്കാൻ ശ്രമിച്ച കുടുംബശ്രീ പ്രവർത്തകർ അറസ്റ്റിലായി.
കോർപറേഷൻ മേയർ ടി.ഒ.മോഹനനെ ആണ് ഓഫിസിനു മുന്നിൽ തടഞ്ഞ് ഉടുമുണ്ടു വലിച്ചഴിക്കാൻ ശ്രമിച്ചത്. സംഘർഷഭരിതമായിരുന്നു ഇന്നലെ രാവിലെ കോർപറേഷൻ ഓഫിസ് പരിസരം. സമരം ഒത്തു തീർക്കാൻ സിപിഎം നേതാക്കളും മേയറും തമ്മിൽ സംസാരിച്ചെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. സമരക്കാരെ ബലമായി അറസ്റ്റ് ചെയ്തു നീക്കിയ പൊലീസ് മേയർക്ക് ഓഫിസിലേക്കു വഴിയൊരുക്കി. സമരക്കാരും വനിതാ പൊലീസും തമ്മിൽ പിടിവലി നടന്നു. സമരം ചെയ്തവരെ തൂക്കിയെടുത്തും വലിച്ചിഴച്ചുമാണു വണ്ടിയിൽ കയറ്റിക്കൊണ്ടു പോയത്.
മേയറെ തടഞ്ഞതിനു 18 കുടുംബശ്രീ പ്രവർത്തകർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു. ടേസ്റ്റി ഹട്ട് എന്ന പേരിൽ കോർപറേഷൻ ഓഫിസ് വളപ്പിൽ പ്രവർത്തിച്ചിരുന്ന കുടുംബശ്രീ ഹോട്ടൽ കഴിഞ്ഞ ഞായർ പൊളിച്ചു മാറ്റിയിരുന്നു. കോർപറേഷൻ ഓഫിസ് വളപ്പിൽ പുതിയ കെട്ടിടം പണിയുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്.
അപമാനിക്കാനും ദേഹോപദ്രവമേൽപിക്കാനും ശ്രമിച്ചതിനു മേയർ കുടുംബശ്രീ പ്രവർത്തകർക്കും രണ്ടു പ്രതിപക്ഷ വനിതാ കൗൺസിലർമാർക്കുമെതിരെ പൊലീസിൽ പരാതി നൽകി. പൊലീസ് ബലപ്രയോഗത്തിൽ പരുക്കേറ്റ കുടുംബശ്രീ പ്രവർത്തകരായ എൻ.കെ.ശ്രീജ (53), ആർ.പ്രസീത (43), എ.പി.രമണി (66), കെ.കമലാക്ഷി (58) എന്നിവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.