സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്റെ മകള്‍ ഖദീജ റഹ്‌മാന്‍ വിവാഹിതയായി. സൗണ്ട് എൻജിനീയറും ബിസിനസുകാരനുമായ റിയാസദ്ദീന്‍ ഷെയ്ഖ് മുഹമ്മദ് ആണ് വരന്‍.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. .വിവാഹം കഴിഞ്ഞ വിവരം റഹ്‌മാനും ഖദീജയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.
‘ജീവിതത്തിൽ ഏറ്റവുമധികം കാത്തിരുന്ന ദിനം’ എന്നു കുറിച്ചുകൊണ്ടാണ് ഖദീജ വരനൊപ്പമുള്ള ചിത്രം പങ്കുവച്ചത്. എല്ലാവരുടെയും പ്രാർഥനയ്ക്കും ആശംസയ്ക്കും നന്ദി പറഞ്ഞ് വധൂവരന്മാർക്കൊപ്പമുള്ള കുടുംബ ചിത്രം പങ്കുവച്ചുകൊണ്ട് എആർ റഹ്മാനും മകളുടെ വിവാഹത്തെക്കുറിച്ച് ആരാധകരെ അറിയിച്ചു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Farrahman%2Fposts%2F578137707011415&show_text=true&width=500
ഡിസംബർ 29 ന് ഖദീജയുടെ പിറന്നാൾ ദിനത്തിലായിരുന്നു വിവാഹനിശ്ചയം നടത്തിയത് .ഖദീജയുടെയും റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദിന്റെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഇരുവർക്കും ആശംസകൾ അറിയിച്ച് സിനിമ- സംഗീത രംഗത്തെ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.
ഖദീജ, റഹീമ, അമീൻ എന്നിങ്ങനെ മൂന്ന് മക്കളാണ് എ.ആർ റഹ്മാൻ സൈറാ ബാനു ദമ്പതികൾക്ക്. ഗായിക കൂടിയാണ് ഖദീജ. എന്തിരൻ എന്ന രജനികാന്ത് ചിത്രത്തിൽ റഹ്മാന്റെ സംഗീതത്തിൽ പുതിയ മനിതാ എന്ന ഗാനം ആലപിച്ചാണ് ഖദീജ പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ചത്.