തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ.വി.തോമസ് തൃക്കാക്കരയിൽ എല്‍ഡിഎഫിനായി പ്രചാരണത്തിനിറങ്ങിയാല്‍ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്.
ഈ തെരഞ്ഞടുപ്പിന്റെ മുഖത്ത് കെ.വി.തോമസ് ഒരു വിഷയമല്ല. ഒരു ചര്‍ച്ചാ വിഷയവുമല്ല ശ്രദ്ധാകേന്ദ്രവുമല്ലെന്നും കെ.സുധാകരന് പറഞ്ഞു. അതേസമയം പാര്‍ട്ടി അച്ചടക്കം ലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് അച്ചടക്ക സമിതിയിലുള്ളത് നല്ല പരിചയ സമ്പന്നരാണ് . എന്ത് വേണമെന്നൊക്കെ തീരുമാനിക്കുന്നത് അവരാണ്. നമുക്ക് അതിനകത്ത് ഇടപെടാനുള്ള അവകാശമില്ല. ആകെ പറയാന്‍ കഴിയുക ഇവിടെ അച്ചടക്കം നടന്നിരിക്കുന്നുവെന്ന കാര്യം മാത്രമാണ്. ബാക്കി അച്ചടക്ക നടപടികള്‍ സ്വീകരിക്കേണ്ടത് ഹൈക്കമാന്‍ഡിന്റെ ഭാഗത്തു നിന്നാണ്. ഞങ്ങള്‍ പൂര്‍ണ വിശ്വാസം ഹൈക്കമാന്‍ഡില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ആവശ്യത്തിനും സാഹചര്യത്തിനും അനുസരിച്ചത് യുക്തിസഹജമായ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കുമെന്നതില്‍ തര്‍ക്കമില്ലെന്നും കെ.സുധാകരന് പറഞ്ഞു.