കൊച്ചി: തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന. ഇന്ന് വൈകിട്ട് കോഴിക്കോട് നടക്കുന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി കഴിഞ്ഞു പ്രഖ്യാപനം വരാനാണ് സാധ്യത.
തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് യുഡിഎഫും എല്‍ഡിഎഫും പ്രചാരണം തുടങ്ങിയ സാഹചര്യത്തില്‍ അതിവേഗം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാണ് ബിജെപിയുടെ ശ്രമം.
സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍.രാധാകൃഷ്ണനാണു മുന്‍തൂക്കം. എസ്.ജയകൃഷ്ണന്, ടി.പി.സിന്ധുമോള്‍ എന്നിവരുടെ പേരും പരിഗണനയിലുണ്ട്. മണ്ഡലത്തിന്റെ ചുമതലയുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്, സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് എന്നിവരടങ്ങുന്ന സമിതി ഒരു മാസം നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് നാല് പേരുടെ സാധ്യത ലിസ്റ്റ് തയ്യാറാക്കിയത്.