തെന്നിന്ത്യൻ താരം സാമന്ത പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ‘യശോദ’യുടെ ഫസ്റ്റ് ഗ്ലിംപ്‍സ് പുറത്ത് വന്നു. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ഒരേസമയം ഓഗസ്റ്റ് 12ന് യശോദ റിലീസ് ചെയ്യാനാണ് പദ്ധതി.സിനിമയുടെ 80% ഷൂട്ടിംഗ് അവസാനിച്ചു. ഇനി ഹൈദരാബാദിൽ ജൂൺ ആദ്യ ആഴ്ച വരെ ചിത്രീകരണം ഉണ്ടാകും. സ്‌പെഷ്യൽ ഇഫക്‌റ്റുകളും സിനിമയിലുണ്ട് എന്ന് അണിയറ പ്രവർത്തകർ പറയുന്നു.
ഉണ്ണി മുകുന്ദനും സിനിമയിൽ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഹരി-ഹരീഷ് എന്നിവരാണ് യശോദയുടെ സംവിധാനം നിർവഹിക്കുന്നത്. ശ്രീദേവി മൂവീസ് ആണ് നിർമാണം. വരലക്ഷ്മി ശരത്കുമാർ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശർമ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.മണിശർമ്മയാണ് സംഗീതം നിർവഹിക്കുന്നത്.
















