കൊച്ചി: പാലക്കാട്ട് ആർഎസ്എസ് നേതാവ് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഞ്ജിത്തിന്റെ ഭാര്യ നൽകിയ ഹർജി ഹൈക്കോടതിതള്ളി .
സംസ്ഥാന പോലീസ് മേധാവിയോട് അന്വേഷണ പുരോഗതി നേരിട്ടു വിലയിരുത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. അവസാന പ്രതിയെ വരെ പിടികൂടും വരെ രണ്ടാഴ്ച കൂടുമ്പോള്‍ പോലീസ് മേധാവി ഹൈക്കോടതിക്കു റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
നവംബർ പതിനഞ്ചിനാണ് പാലക്കാട് മമ്പ്രത്തിനു സമീപത്ത് വച്ച് ഭാര്യയോടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സഞ്ജത്തിനെ കാറിലെത്തിയ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കേസ് അന്വേഷണം നല്ല രീതിയിലാണ് നടക്കുന്നതെന്നും മറ്റൊരു ഏജൻസിയെ ഏൽപ്പിക്കേണ്ട ആവശ്യമില്ലെന്നും സർക്കാർ കോടതിയിൽ നിലപാട് അറിയിച്ചിരുന്നു.

















