കൊടകര: പൊതുമേഖല സ്ഥാപനമായ കല്ലേറ്റുങ്കര കേരള ഫീഡ്‌സിൽനിന്ന് കാലിത്തീറ്റ മറിച്ചുവിറ്റ കേസിലെ പ്രതി 15 വർഷത്തിന് ശേഷം പിടിയിൽ.
കണ്ണൂർ ജില്ലയിലെ ഉളിക്കൽ വട്ടപ്പാറ വീട്ടിൽ റോബിനെയാണ് (45) ഉളിക്കലിൽനിന്ന് കൊടകര പൊലീസ് അറസ്റ്റ് ചെയ്തത്. ലോറി ഡ്രൈവറായ ഇയാൾ പല സ്ഥലങ്ങളിലായി ഒളിച്ചു താമസിക്കുകയായിരുന്നു. മംഗളൂരു, കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
















