ആലുവ: ആശുപത്രിയിൽ മോഷണം നടത്തിയ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരം പാങ്ങോട് മരുതമൺ കുളമാൻകുഴി വീട്ടിൽ ജയചന്ദ്രൻ നായരെയാണ് (62) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രണ്ടിന് ആലുവ കാർമൽ ആശുപത്രിയിലാണ് സംഭവം. കാഷ്വൽറ്റിയുടെ മുൻവശം കസേരയിൽ വെച്ചിരുന്ന രണ്ടര പവൻ ആഭരണവും 14,500 രൂപയും അടങ്ങിയ കവർ ഇയാൾ മോഷ്ടിക്കുകയായിരുന്നു.
















