കൊച്ചി:വിവാദങ്ങൾക്കിടയിൽ ‘അമ്മ’യിൽ നിന്നും തന്നെ ഒഴിവാക്കിത്തരണമെന്ന ആവശ്യവുമായി നടൻ ഹരീഷ് പേരടി.ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹരീഷ് പേരടി തന്റെ ആവശ്യം അറിയിച്ചിരിക്കുന്നത്.. പ്രാഥമിക അംഗത്വത്തിനായി താൻ അടച്ച പത്ത് ലക്ഷം രൂപ തിരിച്ച് തരേണ്ടെന്നും ‘അമ്മ’യുടെ പ്രസിഡന്റിനേയും സെക്രട്ടറിയേയും മറ്റ് അംഗങ്ങളേയും അഭിസംബോധന ചെയ്ത് എഴുതിയ തുറന്ന കത്തിൽ ആവശ്യപ്പെടുന്നു. ആരോഗ്യ ഇൻഷൂറൻസ് തുടങ്ങിയ എല്ലാ അവകാശങ്ങളിൽ നിന്നും തന്നെ ഒഴിവാക്കണമെന്നും പോസ്റ്റിൽ ഹരീഷ് പേരടി ആവശ്യപ്പെട്ടു.
‘അമ്മ’യുടെ പ്രിയപ്പെട്ട പ്രസിഡന്റ്, സെക്രട്ടറി, മറ്റ് അംഗങ്ങളെ, പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രീ വിരുദ്ധമായ നിലപാടുകൾ തുടരുന്ന ‘അമ്മ’ എന്ന സിനിമാ സംഘടനയിലെ എന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് സ്നേപൂർവ്വം അഭ്യർത്ഥിക്കുന്നു. എന്റെ പ്രാഥമിക അംഗത്വത്തിനായി ഞാൻ അടച്ച ഒരു ലക്ഷം രൂപ എനിക്ക് തിരിച്ചു തരേണ്ട. ആരോഗ്യ ഇൻഷൂറൻസ് തുടങ്ങിയ എല്ലാ അവകാശങ്ങളിൽ നിന്നും എന്നെ ഒഴിവാക്കണം എന്നുകൂടി അഭ്യർത്ഥിക്കുന്നു.
















