ഡൽഹി: രാജ്യത്തെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,205 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 31 പേർ ഇതിനോടകം മരിച്ചു.
നിലവിൽ രാജ്യത്ത് 19,509 സജീവ കോവിഡ് കേസുകൾ ഉണ്ട്. 2,802 പേര് ചൊവ്വാഴ്ച രോഗമുക്തി നേടി. ഡൽഹിയിൽ ചൊവ്വാഴ്ച്ച മാത്രം 1,414 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ മരിക്കുകയും ചെയ്തു.
















