ശ്രീനഗര്‍: കശ്മീരിൽ ഭീകരരുടെ മയക്കുമരുന്ന് കേന്ദ്രം തകർത്ത് സൈന്യം. ബാരാമുള്ളയിലാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. പൊലീസും സുരക്ഷാസേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കേന്ദ്രം കണ്ടെത്തിയത്.
കേന്ദ്രത്തിൽ നിന്ന് രണ്ട് ലക്ഷ്കർ തൊയ്ബ ഭീകരരെ പിടികൂടി. പരിശോധനയിൽ കേന്ദ്രത്തിൽ നിന്ന് 1.5 കോടി രൂപ വിലമതിയ്‌ക്കുന്ന ഹെറോയിനും ആയുധങ്ങളും കണ്ടെടുത്തു.
മയക്കുമരുന്ന് വിറ്റ് കിട്ടുന്ന പണം ഭീകരപ്രവർത്തനങ്ങൾക്ക് ധനസഹായം നൽകാനാണ് ഉപയോഗിച്ച് വരുന്നതെന്ന് ജമ്മുകശ്മീർ പൊലീസ് വ്യക്തമാക്കി. മയക്കുമരുന്ന് കടത്താനുപയോഗിച്ച വാഹനവും പൊലീസ് പിടികൂടിയിട്ടുണ്ട്.
















