തിരുവനന്തപുരം: വിമാനനിരക്ക് വർധനവില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. വിമാനനിരക്ക് പ്രവാസികൾക്ക് വലിയ ബാധ്യതയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പ്രവാസികൾക്കും കോവിഡിന് ശേഷം സജീവമായ ടൂറിസം രംഗത്തിനും തിരിച്ചടിയാണ് ടിക്കറ്റ് നിരക്കിലെ വർധനവെന്ന് മുഖ്യമന്ത്രി കത്തിൽ സൂചിപ്പിച്ചു. പ്രവാസികളെ ടിക്കറ്റ് നിരക്ക് വർദ്ധന വലിയ രീതിയിൽ ബാധിക്കുന്നു. നിരക്ക് കുറയ്ക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വിമാനക്കമ്പനികള്‍ പെരുന്നാള്‍ കാലത്ത് ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയോളം വര്‍ധിപ്പിച്ചിരുന്നു. ലക്ഷങ്ങൾ വിമാന ടിക്കറ്റിന് മാത്രം മുടക്കിയാണ് പല പ്രവാസി കുടുംബങ്ങളും ഇത്തവണ നാട്ടിലെത്തിയത്.

















