കൊച്ചി: തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സി.പി.എം പി.ബി അംഗം എം.എ ബേബി. അടുത്ത ദിവസങ്ങളില്‍ തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകാമെന്ന്‍ എം.എ ബേബി പറഞ്ഞു.
വികസന വിരുദ്ധതയ്‌ക്കെതിരായ തെരഞ്ഞെടുപ്പാകും തൃക്കാക്കരയിലേതെന്നും ബേബി പറഞ്ഞു. എന്തുവിലകൊടുത്തും തൃക്കാക്കര മണ്ഡലം പിടിച്ചെടുക്കണമെന്നും സംസ്ഥാന സർക്കാരിന്‍റെ വികസനനേട്ടങ്ങൾ തൃക്കാക്കരയിൽ ചർച്ചയാക്കണമെന്നും മുഖ്യമന്ത്രി എൽ.ഡി.എഫ് നേതാക്കൾക്ക് നിർദേശം നൽകിയിരുന്നു.
മുന്നണിയിലെ പ്രധാനപ്പെട്ട നേതാക്കളുമായി മുഖ്യമന്ത്രി ഇന്നലെ രാത്രി ഫോണിൽ സംസാരിക്കുകയും ചെയ്തു.

















