വയനാട്: വയനാട് തലപ്പുഴയിൽ എംഡിഎംഎ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ. തലപ്പുഴ പൊലീസ് പേര്യയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടത്തിയത്. പേര്യ സ്വദേശികളായ ഇ.കെ അസീബ് അലി, എം. മുഹമ്മദ് ഫാസിൽ എന്നിവരാണ് പിടിയിലായത്.
വാഹന പരിശോധനയ്ക്കിടെയാണ് യുവാക്കൾ സഞ്ചരിച്ച കാറിൽ നിന്ന് 0.4 ഗ്രാം എംഡിഎംഎ കണ്ടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
















