തിരുവനന്തപുരം: ടോൾ പിരിവിന് രാജ്യത്ത് പുതിയ സംവിധാനം വരുന്നു. സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം പണം നല്‍കുന്ന സംവിധാനം ഏര്‍പ്പെടുത്തികൊണ്ടുള്ള പരിഷ്ക്കാരമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഉപഗ്രഹ നാവിഗേഷന്‍ സംവിധാനം വഴിയാകും പുതിയ ടോള്‍ പിരിവ് നടത്തുക .
നിലവിൽ രണ്ട് ടോളുകൾക്കിടയിൽ പിന്നിടുന്ന ദൂരത്തിന് മുഴുവനും നിശ്ചിത ടോൾ നൽകുന്ന രീതിയാണ് പിന്തുടരുന്നത്. ഇത് പരിഷ്കരിച്ച് യാത്ര ചെയ്യുന്ന കിലോമീറ്റർ കണക്കാക്കി തുക ഈടാക്കാനാണ് ശ്രമം. അങ്ങിനെ വരുമ്പോൾ നികുതി പിരിവ് കാര്യക്ഷമമാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടൽ.
ടോള്‍ തുക ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഈടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നിലവില്‍ 1.37 ലക്ഷം വാഹനങ്ങളില്‍ പരീക്ഷണം തുടങ്ങി. പുതിയ പരിഷ്ക്കരണം നിലവില്‍ വന്നാല്‍ ഫാസ്റ്റ്ടാഗ് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

















