തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്താനായി സംസ്ഥാന വ്യാപകമായി പരിശോധനകൾ വർദ്ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോർജ് വ്യക്തമാക്കി. ഷവർമ കഴിച്ചുള്ള ആരോഗ്യപ്രശ്‌നങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇവ തയ്യാറാക്കുന്നതിന് പ്രത്യേക മാനദണ്ഡം നടപ്പിലാക്കാനും തീരുമാനം എടുത്തിട്ടുണ്ട്.
ഇത് സംബന്ധിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്. പഴകിയ മാംസം, പാതി വെന്ത മാംസം, ശുചിത്വമില്ലായ്മ തുടങ്ങിയവയെല്ലാം പലതരം ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് റെയ്‌ഡുകൾ നടത്താൻ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

















