കീവ്: റഷ്യൻ അധിനിവേശത്തിനെതിരെ യുക്രെയ്ൻ നടത്തുന്ന പോരാട്ടം വിജയിക്കുന്നതുവരെ അമേരിക്ക യുക്രെയ്നിനൊപ്പം ഉണ്ടായിരിക്കുമെന്നു യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി വ്യക്തമാക്കി. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയതിനു ശേഷമാണ് പെലോസി ഉറപ്പു നൽകിയത്.
യുക്രെയ്ൻ ജനത സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തുന്ന ഈ പോരാട്ടത്തിനു നന്ദി പറയുന്നതിനു വേണ്ടിയാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്. നീതിക്കു വേണ്ടി നടത്തുന്ന പോരാട്ടം വിജയിക്കുക തന്നെ ചെയ്യുമെന്നും പെലോസി ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
















