ഡൽഹി: യൂറോപ്യന്‍ പര്യടനത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് പ്രധാനമന്ത്രി കോപ്പന്‍ ഹേഗനിൽ എത്തും. ഡെന്‍മാര്‍ക്ക് പ്രസിഡന്‍റ് മെറ്റി ഫ്രെഡറിക്സണുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി കോപ്പന്‍ ഹേഗനില്‍ നടക്കുന്ന ഇന്ത്യ നോര്‍ഡിക് ഉച്ചകോടിയിലും പങ്കെടുക്കും. മറ്റന്നാള്‍ ഫ്രാന്‍സിലെത്തി പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രണുമായും ചര്‍ച്ച നടത്തും.
മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂറോപ്യന്‍ പര്യടനം. ആദ്യ ദിനം തന്നെ യുക്രൈൻ വിഷയത്തിലെ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യ സമാധാനത്തിനൊപ്പമാണെന്നും യുദ്ധം അവസാനിപ്പിക്കണമെന്ന് തുടക്കത്തിലേ തന്നെ ഇന്ത്യ ആവശ്യപ്പെട്ടതാണെന്നും പ്രധാനമന്ത്രി ജർമ്മനിയിൽ വ്യക്തമാക്കി. ശാന്തിയുടെ വഴി സ്വീകരിക്കണമെന്ന് ഇരു രാജ്യങ്ങളോടും ആഹ്വാനം ചെയ്തു. യുദ്ധത്തില്‍ ആരും ജേതാക്കളാകുന്നില്ല. ആഗോള തലത്തില്‍ യുദ്ധം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയെന്നും മോദി വ്യക്തമാക്കി.
















