നിരവധി സെലബ്രിറ്റികളുടെ പ്രിയപ്പെട്ട വെക്കേഷന്‍ സ്പോട്ടാണ് മാല്‍ദീവ്സ്. ലോകോത്തരമായ സൗകര്യങ്ങളും സേവനങ്ങളുമെല്ലാം ഇവിടെയുണ്ട്. ഇപ്പോളിതാ മാലദ്വീപില്‍ വെക്കേഷന്‍ ആഘോഷിക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി ഹന്‍സിക. മാലദ്വീപിലെ ലക്ഷ്വറി റിസോര്‍ട്ട്, സിയാം വേള്‍ഡ് മാല്‍ദീവ്സില്‍ നിന്നാണ് ഹന്‍സിക ഈ ചിത്രം എടുത്തിരിക്കുന്നത്. നീല നിറത്തിലെ വസ്ത്രം അണിഞ്ഞ് ഗ്ലാമറസായി നില്‍ക്കുന്ന ഹന്‍സികയാണ് ചിത്രത്തിൽ.
പ്രശസ്തമായ നൂനു അറ്റോളിൽ സ്ഥിതി ചെയ്യുന്ന സിയാം റിസോർട്ട് എല്ലാ പ്രായത്തിലുമുള്ള കുട്ടികളുള്ള കുടുംബങ്ങൾക്ക് അനുയോജ്യമായ ഒരു ശിശുസൗഹൃദ റിസോര്‍ട്ട് ആണിത്. കുട്ടികള്‍ക്കായി യോഗ പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ട്. മുതിര്‍ന്നവര്‍ക്ക് , പൈലേറ്റ്സ് പോലെയുള്ള വ്യായാമങ്ങളും ഉണ്ട്. ഇവ രണ്ടും താമസത്തോടൊപ്പം കോംപ്ലിമെന്‍ററിയായി ലഭിക്കുന്ന സേവനങ്ങളാണ്.

സൂര്യോദയ സമയത്തും അസ്തമന സമയത്തും ബീച്ചിലൂടെയുള്ള കുതിരസവാരി ഒരുക്കുന്ന സിയാം വേൾഡ് ഹോഴ്സ് റാഞ്ച് ആണ് മറ്റൊരു പ്രത്യേകത. കൂടാതെ, ഇഷ്ടമുള്ള ആള്‍ക്കൊപ്പം സ്വകാര്യനിമിഷങ്ങള്‍ പങ്കിടാനായി, ലോബി ഫുഷി എന്നൊരു മനോഹര ദ്വീപ് തന്നെയുണ്ട്.റിസോര്‍ട്ടില്‍ 6 ബാറുകളും 8 റെസ്റ്റോറന്റുകളുമുണ്ട്. തത്സമയ പാചക സ്‌റ്റേഷനുകൾ, ബീച്ച് ബാർബിക്യു, വീഗൻ, വെജിറ്റേറിയൻ സ്പെഷ്യാലിറ്റികളുള്ള തീം എഫ് ആൻഡ് ബി ഇവന്റുകൾ എല്ലാ റസ്റ്ററന്റുകളിലും ലഭ്യമാണ്. സ്പോര്‍ട്സ് പ്രേമികള്‍ക്കായി രാജ്യാന്തര നിലവാരമുള്ള ഫുട്ബോൾ മൈതാനമുണ്ട്. സംഗീതം, ചലനം, കളി എന്നിവ സംയോജിപ്പിച്ച്, കുട്ടികളുടെയും കൗമാരക്കാരുടെയും വൈകാരിക വികസനം, വൈജ്ഞാനിക കഴിവുകൾ, ബാലൻസ്, താളം, സാമൂഹിക കഴിവുകൾ എന്നിവ ലക്ഷ്യം വെച്ചുവേണ്ടിയുള്ള സുംബിനി എന്നിവയും ഉണ്ട്.

















