തന്റെ പ്രവൃത്തികളിലൂടെ എപ്പോഴും ശ്രദ്ധയാകർഷിക്കുന്ന സിനിമ താരമാണ് സുരേഷ് ഗോപി. പലപ്പോഴും അദ്ദേഹത്തിന്റെ പല പ്രവർത്തികളും സമൂഹമാധ്യമങ്ങളിൽ വലിയ കൈയടിയും അതുപോലെ വിമർശനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. അത്തരത്തിൽ മറ്റൊരു സംഭവത്തിലൂടെയാണ് അദ്ദേഹം ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. എറണാകുളത്ത് ഒരു പ്രോഗ്രാം ഉദ്‌ഘാടനം ചെയ്യാൻ സുരേഷ് ഗോപി ഓട്ടോറിക്ഷയിൽ വന്നിറങ്ങിയതാണ് ആളുകൾക്ക് കൗതുകമായത്. കാറിൽ സഞ്ചരിച്ചാൽ എറണാകുളത്തെ ബ്ലോക്കിൽ കൃത്യ സമയത്ത് ഉദ്‌ഘാടനത്തിന് എത്താൻ കഴിയില്ലെന്ന് മനസ്സിലായതോടെയാണ് താരം യാത്ര ഓട്ടോയിലാക്കിയത്.
അദ്ദേഹത്തിന്റെ കാർ കാത്തുനിന്ന പ്രോഗ്രാമിന്റെ സംഘാടകരെ അമ്പരപ്പിച്ചു കൊണ്ടായിരുന്നു താരം ഓട്ടോയിൽ വന്നിറങ്ങിയത്. സ്ഥലത്ത് എത്തിയതിന് ശേഷമാണ് ഓട്ടോ ഡ്രൈവർ സുരേഷ് ഗോപിയെ തിരിച്ചറിഞ്ഞതെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
















