കൊച്ചി: ‘അമ്മ’ സംഘടനയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്നും നടി മാലാ പാർവതി രാജിവച്ചു. ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് പ്രതിയായ വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. നടനെതിരെ നടപടി വേണമെന്ന് ശ്വേത മേനോൻ ചെയർപേഴ്സനായ ഇന്‍റേണൽ കംപ്ലെയിന്‍റ്സ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു.
ഇന്നലെ ചേർന്ന യോഗം ശുപാർശ തള്ളിയതിൽ സമിതിയിലെ മറ്റ് അംഗങ്ങൾക്കും വളരെയധികം അമർഷമുണ്ട്. കേസ് കഴിയും വരെ വിജയ് ബാബുവിനെ നിര്‍വാഹക സമിതിയില്‍ നിന്നും മാറ്റിനിര്‍ത്താനായിരുന്നു കൊച്ചിയിൽ ചേർന്ന അമ്മയുടെ എക്സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം എടുത്തത്.
















