ഡൽഹി: രാജ്യത്ത് ഇപ്പോൾ കൊവിഡ് നാലാം തരംഗമില്ലെന്ന് ഐസിഎംആർ അറിയിച്ചു. പ്രാദേശികമായി മാത്രമേ വർധന കാണുന്നുള്ളൂ. രാജ്യവ്യാപകമായി കേസുകൾ കൂടുന്നില്ലെന്നും ഐസിഎംആർ പറയുന്നു.
ഇന്ത്യയുടെ പല ഭാഗങ്ങളിലും കൊവിഡ് കേസുകളുടെ വർദ്ധനവ് കാണുന്നുണ്ടെങ്കിലും. ലഭിക്കുന്ന കണക്കുകള്‍ വച്ച് കൊവിഡ് നാലാം തരംഗത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) പറയുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗത്തിന്‍റെ തോത് ഉയരുകയും. കൊവിഡ് വൈറസ് ഭഗഭേദങ്ങളുടെ പുതിയ ആവിർഭാവത്തിനിടയിലാണ് ഐസിഎംആർ നടത്തുന്ന പ്രസ്താവന.
















