കാസർഗോഡ്: ഷവർമയിൽനിന്നും ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ രണ്ട് ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. നേപ്പാൾ സ്വദേശി സന്ദേശ് റായ്, എം. അനക്സ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സ്ഥാപത്തിനെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
കണ്ണൂർ കരിവെള്ളൂർ പെരളത്തെ പരേതനായ നാരായണൻ-പ്രസന്ന ദന്പതികളുടെ ഏകമകൾ ദേവനന്ദ (16) ആണ് ഷവർമയിൽനിന്നും ഭക്ഷ്യവിഷബാധയേറ്റ് മരിച്ചിരുന്നു. കരിവെള്ളൂർ എ.വി. സ്മാരക ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്.

















