തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തി എന്ന ആരോപണത്തിൽ മുൻ എംഎൽഎ പി.സി. ജോർജിനെതിരേ പോലീസ് കേസ് എടുത്തു. ഡിജിപി അനിൽകാന്തിന്‍റ നിർദേശപ്രകാരം തിരുവനന്തപുരം ഫോർട്ട് പോലീസാണ് കേസ് എടുത്തത്.
തിരുവനന്തപുരത്തു വെച്ച് നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ വെച്ചായിരുന്നു ജോര്‍ജിന്‍റെ വിവാദപ്രസംഗം. ഇതിനെതിരേ യൂത്ത് ലീഗ് ഉൾപ്പെടെയുള്ളവർ ഡിജിപിക്ക് പരാതി നൽകിയിരുന്നു.

















