വളരെ ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകപ്രീതി നേടിയ പരമ്പരകളിൽ ഒന്നാണ് ‘കൂടെവിടെ’. പരമ്പരയിലെ നായികാ നായകന്മാരായ ‘സൂര്യ’യും ‘ഋഷി’യുമായി എത്തുന്നത് ബിപിൻ ജോസും അൻഷിത അഞ്ജിയുമാണ് . നിരവധി വേദികളിലും പരമ്പരകളിലും എത്തിയെങ്കിലും ഒരു പരമ്പരയിൽ സുപ്രധാന വേഷത്തിൽ ആദ്യമായാണ് അൻഷിത എത്തുന്നത്. പരമ്പരയ്ക്ക് ലഭിച്ച സ്വീകാര്യത പോലെ തന്നെ അൻഷിതയ്ക്കും വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്.
ഇപ്പോൾ ഇതാ, ആരാധകരുടെ ഇഷ്‍ട നായികയായി മാറിയ അൻഷിതയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. നിരന്തരം ഫോട്ടോഷൂട്ടുമായി എത്താറുണ്ടെങ്കിലും ഇത്തവണ ചില വ്യത്യാസങ്ങളുണ്ട്. പൂർണമായും കറുത്ത ഡ്രസിലാണ് അൻഷിയുടെ പുത്തൻ ഫോട്ടോഷൂട്ട്. ജെറ്റ് ബ്ലാക്ക് ഷെയ്ഡിൽ ഫ്രിൽഡ് ഫ്ലയറുകളും അലങ്കരിച്ച ബെൽറ്റുള്ള ഡിസൈനർ ഗൗണും മാണ് താരത്തിന്റെ വേഷം സ്വയംവര സിൽക്കനു വേണ്ടി അവരുട കോസ്റ്റ്യൂമിലായിരുന്നു അൻഷിതയുടെ ഫോട്ടോഷൂട്ട്.

















