മെയ് ദിന ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ചും അവകാശ പോരാട്ടങ്ങളുടെ ചരിത്രത്തെ കുറിച്ചും ഓര്‍മ്മപ്പെടുത്തുകയും ബോധവാന്മാരാക്കുകയും ചെയ്യുന്ന ദിനമാണിതെന്നും അദ്ദേഹം പറഞ്ഞു.
“തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ ധീരരുടെ ഓർമ്മ ദിനം, മെയ് 1. തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ചും അവകാശ പോരാട്ടങ്ങളുടെ ചരിത്രത്തെ കുറിച്ചും ഓർമ്മപ്പെടുത്തുകയും ബോധവാന്മാരാക്കുകയും ചെയ്യുന്ന ദിനം.കോവിഡ് മഹാമാരിയും പ്രകൃതി ദുന്തങ്ങളുമുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയുടെ ഇരകളാക്കപ്പെട്ടതും തൊഴിലാളികളും സാധാരണ കുടുംബങ്ങളുമാണ്. വരേണ്യ വർഗത്തിന്റെ താൽപര്യങ്ങളിലേക്ക് മാത്രം ശ്രദ്ധയും കരുതലും ചുരുക്കുന്ന ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ ഈ വർത്തമാനകാലത്ത്, തൊഴിലും തൊഴിലിടങ്ങളും സംരക്ഷിക്കുകയെന്ന ചരിത്രപരമായ ദൗത്യം നിറവേറ്റാൻ നമുക്കൊന്നിച്ച് മുന്നേറാം. എല്ലാവർക്കും മെയ് ദിന ആശംസകൾ….

















