ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗാ കൃഷ്ണ, ജൂഡ് ആന്റണി ജോസെഫ് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്ന ‘ഉടൽ’ സിനിമയുടെ ആദ്യ ടീസർ പുറത്തിറങ്ങി.റിലീസ് ചെയ്തത് മുതൽ അതിഗംഭീര പ്രേക്ഷക പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. ഒരു ഫാമിലി ഡ്രാമ ആയിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് രതീഷ് രഘുനന്ദന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ദ്രൻസിന്റെ വേറിട്ട മേക്കോവറും ഗംഭീര പ്രകടനവും ആണ് ഈ ടീസറിന്റെ ഏറ്റവും വലിയ സവിശേഷത. ഗോകുലം മൂവീസിന്റെ യൂട്യൂബ് ചാനലിൽ കൂടി പുറത്തു വന്ന ഈ ടീസർ, അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടേയും പ്രേക്ഷകരുടെ മുന്നിലെത്തിയിട്ടുണ്ട്. മെയ് മാസം ഇരുപതിന് ആണ് ഈ ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. വില്യം ഫ്രാൻസിസ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത്.
















