തിരുവനന്തപുരം: മുസ്‌ലിം സമുദായത്തിനെതിരായ പി.സി ജോർജിന്‍റെ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതിഷേധം ആളികത്തുന്നതിനിടെ കൈകൂപ്പി മകൻ ഷോൺ ജോർജ്.പ്രസംഗം വിവാദങ്ങളുയരുമ്പോൾ കൈകൂപ്പി നിൽക്കുന്ന ഇമോജി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുയാണ് മകൻ ഷോൺ ജോർജ്.
ഇതിനിടെ ജോർജിന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് അദ്ദേഹത്തിന്റെ സഹോദര പുത്രനായ വിയാനി ചാർളിയും ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.
കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ എംഎൽഎയും വി.ടി.ബൽറാമും പി.സി.ജോർജിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. സ്ഥിരമായി അങ്ങേയറ്റത്തെ ഹീനമായ വർഗീയത പൊതുവേദികളിൽ പ്രചരിപ്പിക്കുന്ന ജോർജിനെതിരെ നിയമാനുസരണം കേസെടുക്കാൻ പൊലീസിന് എന്താണ് തടസ്സമെന്നു ബൽറാം ചോദിച്ചു. തമ്മിലടിപ്പിക്കൽ തൊഴിലാക്കിയ ജോർജിനെതിരെ കേസെടുത്ത് ജയിലിലിടാൻ പൊലീസ് തയാറാകണമെന്നും സാംക്രമിക രോഗമായി പടരാൻ ആഗ്രഹിക്കുന്ന വർഗീയതയുടെ സഹവാസിയാണു ജോർജ് എന്നും ഷാഫി പറഞ്ഞു

















