കൊച്ചി: മുസ്ലീം മതവിഭാഗത്തെകുറിച്ച് മുന്‍ എം.എൽ.എ പി.സി ജോര്‍ജ്ജിന്റെ വിവാദ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് സഹോദരന്റെ മകന്‍ വിയാനി ചാര്‍ളി.
സംഭവത്തിന് പിന്നാലെ നിരവധി പേർ വ്യക്തിപരമായി മെസ്സേജുകള്‍ അയച്ച് ഇതേക്കുറിച്ച് ചോദിച്ചുവെന്നും അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളില്‍ ദുഃഖിതരായ മുസ്ലീം സമൂഹത്തോട് ക്ഷമ ചോദിക്കുന്നുവെന്നും വിയാനി ചാര്‍ളി ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം:
‘എന്റെ പിതാവിന്റെ ജേഷ്ഠ സഹോദരന്‍ ആണ് പി.സി ജോര്‍ജ് ഇന്നലെ അദ്ദേഹം നടത്തിയ മുസ്ലിം മത വിഭാഗത്തെ കുറച്ചു പറഞ്ഞ വാക്കുകളോട് യോജിക്കുന്നില്ല. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളില്‍ ദുഃഖിതരായ മുസ്ലിം സമൂഹത്തോട് ക്ഷമ ചോദിക്കുന്നു. നിരവധി മുസ്ലിം സഹോദരങ്ങള്‍ വ്യക്തിപരമായി മെസ്സേജുകള്‍ അയച്ചു ചോദിക്കുകയുണ്ടായി. അവരുടെയൊക്കെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു.’

















