ന്യൂഡൽഹി: സംസ്ഥാനത്ത് സ്വാശ്രയ മെഡിക്കൽ കോളജുകളിൽ അർഹതയുള്ള വിദ്യാർഥികൾക്ക് എൻആർഐ സീറ്റ് നിഷേധിച്ച സംഭവം പുനഃപരിശോധിക്കാൻ നിർദേശം നൽകി സുപ്രീംകോടതി.
തൊടുപുഴയിലെ അൽ അസ്ഹർ മെഡിക്കൽ കോളജിലെയും, പാലക്കാട്ടെ കരുണ മെഡിക്കൽ കോളജിലെയും 38 വിദ്യാർഥികൾ സമർപ്പിച്ച ഹർജികളിലാണ് സുപ്രീംകോടതി നിർദേശം.
ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദേശം. ഇതു സംബന്ധിച്ച്
സംസ്ഥാന സർക്കാർ പുനഃപരിശോധന നടത്തി തിങ്കളാഴ്ചയോടെ സത്യവാങ്മൂലം സമർപ്പിക്കണം. ഒഴിവുണ്ടായിരുന്ന എൻആർഐ സീറ്റുകൾ ജനറൽ ക്വോട്ടയിലേക്ക് മാറ്റിയതു ചോദ്യം ചെയ്ത ഹർജികൾ ബുധനാഴ്ച പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
















