ഭോപ്പാല്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് മധ്യപ്രദേശ് നിയമസഭയിലെ പ്രതിപക്ഷനേതാവ് സ്ഥാനം രാജിവെച്ചു. കമല്‍നാഥിന്റെ രാജി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകരിച്ചു.
കമല്‍നാഥിന്റെ രാജി സ്വീകരിച്ച ഹൈക്കമാന്‍ഡ്, ഗോവിന്ദ് സിങ്ങിനെ നിയമസഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവായും പ്രതിപക്ഷ നേതാവായും നിയമിക്കുകയും ചെയ്തു. മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കൂടിയാണ് കമല്‍നാഥ്.
കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടിയുടെ നേതാവായി നിന്നുകൊണ്ട് പാർട്ടിക്ക് നൽകിയ സംഭാവനകളെ അഭിനന്ദിക്കുകയാണെന്നും കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി രാജി സ്വീകരിച്ചതായും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചു.
അതേസമയം പുതിയ പ്രതിപക്ഷ നേതാവായി ഡോ. ഗോവിന്ദ് സിംഗിനെ നിയമിച്ചു. മദ്ധ്യപ്രദേശിലെ ലഹാർ നിയമസഭ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമാണ് ഗോവിന്ദ് സിംഗ്. 2023 അവസാനത്തോടെയാണ് മദ്ധ്യപ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്.
















