തിരുവനന്തപുരം: കേന്ദ്രപൂളിൽ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയിൽ കുറവ് ഉണ്ടാവുന്നതും കൽക്കരി ക്ഷാമവും കണക്കിൽ എടുത്ത് സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാവുമെന്ന് കെ എസ് ഇ ബി അറിയിച്ചു. കൽക്കരി ക്ഷാമം വൈദ്യുതി ഉത്പാദന നിലയങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു.വൈകിട്ട് 6.30 മുതൽ 11.30 വരെയുള്ള സമയത്താണ് നിയന്ത്രണം ഏർപ്പെടുത്തുക.
15 മിനിട്ടായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുന്നത്. നഗരമേഖലകളെയും ആശുപത്രികൾ ഉൾപ്പടെയുള്ള അവശ്യസേവന മേഖലകളെയും നിയന്ത്രത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. വിപണിയിൽ നിന്ന് വൈദ്യുതി ലഭിക്കുന്ന മുറയ്ക്ക് നിയന്ത്രണ സമയത്തിൽ വ്യത്യാസം ഉണ്ടാവും.

















